നീയറിയു:ന്നിവിടൊറ്റയല്ലാരു,മി-
ങ്ങൊത്തുചേരേണ്ടവർ ചേർന്നിടാൻ നീ
രാസത്വരകമെന്നോണമാം, നീ വഴി-
യല്ല, വഴികാട്ടി മാത്രമിപ്പോൾ .
നീയറിയുന്നിനിയിങ്ങു തിരിയുവാൻ
നൂറു വഴിക,ളെല്ലാ വഴിക്കും
പോകുവാനാവില്ലൊരാൾക്കും വഴിതിരി-
യുന്നിടത്തല്ലൊ നിനക്കിടമിന്നുകിട്ടി!
നീയറിയുന്നു നിനക്കു ബലംതരാൻ,
താങ്ങിനടത്തുവാൻ, ആരുമില്ല!
അന്ധരാമാരെങ്കിലുംനിന്നടുത്തുവ-
ന്നാരായും നാളെ നിനക്കു പോകാൻ
നീയറിയുന്ന വഴിയ്ക്കു കണ്ണാകുവാൻ
നീ സഹായം നല്കി കൂടെക്കൂടാൻ .
അന്നോളം നിൻ ധർമം ചൂണ്ടുപലകയായ്
ഇക്കവലയ്ക്കലായ് നിൽക്കൽ മാത്രം.
നിൻ തുണ തേടിയാരെങ്കിലുംവന്നീടും
നേരംവരെ നിനക്കിങ്ങുനിൽക്കൽ-
തന്നെ സ്വധർമം, വരും ധർമമുക്തി നീ
ഞാനായി മാറും ക്ഷണത്തിൽ മാത്രം!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ