നീ വരുന്നിതാ നിന്റെ സ്വപ്‌നങ്ങളില്‍
നീലരാവിന്‍ നിലാവുപോലാഴ്ന്നു
ഞാന്‍
നിന്റെ നിര്‍വൃതിത്തേന്‍ നുകര്‍ന്നെന്നുമീ
നിത്യസംഗീത സാന്ദ്രഭാവങ്ങളായ്!
എന്റെ കല്പനാലാസ്യമേ, എന്നില്‍
നീ
എന്നുമിങ്ങുവന്നാത്മഹര്‍ഷങ്ങളാം
അക്ഷരച്ചാര്‍ത്തണിഞ്ഞു, രാഗാര്‍ദ്രമാം
അക്ഷയാനന്ദമാക്കി മാറ്റീടുമോ?
നീ നിലാവിന്ന്, നിന്റെ മൗനത്തിലെന്‍
നിത്യസൗഗന്ധികസ്വപ്‌നമിന്ന്,
നീ
യെന്നിലെത്തിയുണര്‍ന്നു പാടുന്നിതാ:
''എന്നുമെന്റെ 'നീ' എന്നിലുണ്ടോര്‍ക്കണം!''
നിന്നിലുണ്ടു ഞാനെന്നറിയുന്ന
നീ
എന്തിനിങ്ങനെയന്യനാ, യന്യമാ-
മെങ്ങുനിന്നോ വിദൂരസംവേദന-
മാണു ഞാനെന്നു ചൊന്നിടുന്നിങ്ങനെ?
''എന്നുമീവിധം പാടുമ്പൊഴിങ്ങിതാ
ഏകതാനത, വൈവിധ്യപൂര്‍ണമാം
ജീവിതം കണ്ടിടാന്‍ മറക്കുന്നു,
നീ
എന്നിലെന്നപോലെങ്ങെങ്ങുമുള്ളവന്‍!
എന്തുമാത്രം കുറിക്കുന്നു? വായുവില്‍
എത്ര പാട്ടുകള്‍ നീയൊഴുക്കുന്നു?
ഞാന്‍
എന്റെ കോടിഭാവങ്ങളും കാണുവാന്‍
നിന്നെ സൃഷ്ടി, ച്ചിതോര്‍മ്മിച്ചു
പാടുക!
വിശ്വഭാവങ്ങളെല്ലാം - പരസ്പരം
സര്‍വതും പൂരകങ്ങളാകുന്നതിന്‍
വശ്യഭാവങ്ങളും - പകര്‍ത്തീടുവാന്‍
ജന്മമെന്നറിഞ്ഞാട്ടെ, പാട്ടിങ്ങിനി!''
1 4 ജൂണ്‍ 2 0 1 0
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ