'രാ മായാ'നൊരു കഥ രാമായണ, മതിലേറുമ്പോഴുതാരരുളി?
''നാരായണകഥയതിലും വലിയൊരു കൂരിരുള്‍ മാറ്റിയ കഥയത്രേ!
ആനന്ദത്തിന് സംവിത്സാഗരമായ് ഭവസാഗരവും
മാറ്റാന്‍
അന്നം ധന്യതയരുളിടുമെന്നുള്ളറിവായ്
പ്രാര്‍ഥനയൊന്നു രചി-
ച്ചാരുടെയും കീഴാകാതൊരു തിരിയായൊരു വഴി
കാണിച്ചവനെ
നീയറിയുക, യറിവേറി സ്വതന്ത്രപഥം കണ്ടെത്തുക നിന്‍വഴിയായ്!''
''നാരായണഗുരുവാരാണിവ?''നൊരു തരുവായ് തണലരുളീടുന്നോന്‍ !
ദാഹാര്‍ത്തര്‍ക്കറിവുറവയുമാ, ണതുപോലരുളും പൊരുളും ഗുരുവാം!!
''അറിവിലുമേറി, യറിഞ്ഞിരുന്നതെല്ലാം
നെറിവറിയാത്തൊലിയെങ്കിലിങ്ങുപേക്ഷി-
ച്ചുറവകളുള്ളിലുണര്‍ന്നിടാന്‍ തകര്‍ക്കൂ
'അഹ', മതു പാറ, യതിന്റെയുള്ളിലാം നാം!''
ഇതു മൊഴിയാനിവിടാര്? ''നിന്റെയുള്ളില്‍
ഒരു പൊരുളു, ണ്ടതുതന്നെ വിഷ്ണു, നാരാ-
യണഗുരു വേറൊരു സത്തയല്ല, നിന്നില്‍
നിറയെ നിലാപ്പൊരുളുണ്ടറിഞ്ഞിടേണം!''
അതെ, യിവനിന്നറിയുന്നു സൂര്യരശ്മി
പനിമതിതന്‍ പ്രതിബിംബമായയച്ചോ-
രരുളുകളാം കിരണങ്ങളാണു നിത്യം
അറിവിലുണര്‍ന്നു വിടര്‍ന്ന വിശ്വസത്യം!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ