ഈയപാരമാമാകാശവീഥിയിൽ
സഞ്ചരിക്കുവാൻ ജ്ഞാനപക്ഷങ്ങളായ്
ഞാനറിയുന്നു നിന്നെ, യെൻ കൃഷ്ണനീ
ജ്ഞാനസംഗ്രഹം നിസ്സംഗഭാവമാം!
ആരുമേ നിൻ സ്വന്തമല്ലല്ല, സ്വന്തമായ്
ആരുമേയില്ലാത്ത നിർമമതാലയം,
നിര്മമതാഗൃഹം, നിര്മലതാലയം,
നിര്മലമാമാഗ്രഹാനന്ദവിഗ്രഹം!
ഞാനാണു സർവമെന്നോതിടും ശക്തിയായ്
ഞാനാരുമല്ലെന്നറിഞ്ഞിടും സത്തയായ്
ജ്ഞാനപ്പൊരുൾതന്നെയാം ശൂന്യഭാവമായ്
ഞാനറിയു, ന്നെന്നിലാണിന്നു നിൻ നില!
സഞ്ചരിക്കുവാൻ ജ്ഞാനപക്ഷങ്ങളായ്
ഞാനറിയുന്നു നിന്നെ, യെൻ കൃഷ്ണനീ
ജ്ഞാനസംഗ്രഹം നിസ്സംഗഭാവമാം!
ആരുമേ നിൻ സ്വന്തമല്ലല്ല, സ്വന്തമായ്
ആരുമേയില്ലാത്ത നിർമമതാലയം,
നിര്മമതാഗൃഹം, നിര്മലതാലയം,
നിര്മലമാമാഗ്രഹാനന്ദവിഗ്രഹം!
ഞാനാണു സർവമെന്നോതിടും ശക്തിയായ്
ഞാനാരുമല്ലെന്നറിഞ്ഞിടും സത്തയായ്
ജ്ഞാനപ്പൊരുൾതന്നെയാം ശൂന്യഭാവമായ്
ഞാനറിയു, ന്നെന്നിലാണിന്നു നിൻ നില!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ