ഞാനാരുമൊന്നുമല്ലെന്ന
ബോധ്യത്തില്‍നി-
ന്നാണരുള്‍:
''ജ്ഞാനമിങ്ങങ്ങില്‍നിന്നാം''
ഞാനല്ല
നീ മാത്രമാണല്ലൊ സത്യമെ-
ന്നുള്ളുണര്‍ന്നീടവെ
നീ മൊഴിഞ്ഞു:
''ഞാനല്ല,
നീ മാത്രമാം സച്ചിദാനന്ദ
സത്യമായ്,
നിത്യനായ്, നിര്‍വൃതിയായ്!''
ആകാശനാദമായെത്തുമാത്മാര്‍ഥമേ
നീയുണര്‍,വാനന്ദധാരയും
നീ!