ഒഴുകിയെത്തുന്നു കവിതാമൃത,മിതിന്ദുവില്‍
നിന്നൊഴുകിയെത്തുന്നതല്ല, താരങ്ങളില്‍-
നിന്നുമണയുന്നതാം - സൂര്യനും
താരമെ-
ന്നിന്നറിയുവോരാണു നാം; താരജാലവും
എരിയുന്ന ഹൃത്തുള്ളതാണല്ലൊ;
നമ്മിലി-
ന്നണയുന്ന തരിവെളിച്ചം, കെട്ടുപോയതാം
ഒരു താരദേവനില്‍ നിന്നിങ്ങണഞ്ഞതോ
ഒരു താരമെന്നിലുണ്ടെന്നതോര്‍മിക്കുവാന്‍!
എരിയുന്ന ഹൃത്തോടേ ജനനമരണങ്ങളില്‍
വലയുന്നൊരാത്മാവവയ്ക്കുമുണ്ടാകുമോ?
തരിവെട്ടമരുളി ജീവിക്കുകില്‍,
നാളെ ഞാന്‍
ഒരു താരമായി പുനര്‍ജനിച്ചീടുമോ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ