മഞ്ഞുതുള്ളി...:
'via Blog this'
2012, ഡിസംബർ 20, വ്യാഴാഴ്‌ച
2012, നവംബർ 2, വെള്ളിയാഴ്‌ച
2012, ഓഗസ്റ്റ് 3, വെള്ളിയാഴ്‌ച
2012, ജൂലൈ 25, ബുധനാഴ്‌ച
2012, ജൂലൈ 4, ബുധനാഴ്‌ച
2012, ജൂൺ 20, ബുധനാഴ്‌ച
2012, ജൂൺ 10, ഞായറാഴ്‌ച
2012, ജൂൺ 3, ഞായറാഴ്‌ച
2012, മേയ് 25, വെള്ളിയാഴ്‌ച
2012, മേയ് 24, വ്യാഴാഴ്‌ച
2012, മേയ് 18, വെള്ളിയാഴ്‌ച
പിന്നീടിരുവഴി!
'നീയൊരപൂര്‍വന്‍, നീ നിന്‍ തനിമയി-
ലഭിമാനിച്ചും യുക്തിയില്‍ ഭദ്രം
വിശ്വാസത്താല്‍ നിര്‍ഭയനായും
ജീവിക്കുന്നോന്‍, ലളിതമനസ്‌കര്‍
ഞങ്ങള്‍ തെറ്റു വിധിക്കുന്നില്ലാ
നിന്നില്‍, പക്ഷേ, നിന്നുടെ ചിന്തകള്‍
പങ്കിടുവാനാവില്ലിവിടാര്‍ക്കും.
നീ നീ, ഞങ്ങള്‍ ഞങ്ങള്‍ മാത്രം.'
നീ മൊഴിയുന്നവയെന്നിലുണര്‍ത്തുവ-
തെന്തു വികാരം? നിസ്സാരതകളി-
ലിങ്ങു വികാരം വിജൃംഭിപ്പോന്‍
ഞാന്‍ നിസ്സംഗന്‍; നീ മൊഴിയുന്നതു
സത്യം, കേള്‍ക്കുകമാത്രം പഥ്യം.
നീ പറയുന്നതു കേട്ടു പകര്‍ത്താം:
'നീ നിന്‍ മൗനസരസ്സില്‍ മുങ്ങുക
ഞങ്ങള്‍ നീന്തറിയില്ലത്തവരാ-
ണതിനാല്‍ ഞങ്ങള്‍ വെള്ളം തലയി-
ലൊഴിച്ചു കുളിക്കവെ, വന്നിതില്‍ മുങ്ങുക
യെന്നരുളരുതെന്നുണ്ടൊരപേക്ഷ.
ഞങ്ങള്‍ മുങ്ങാന്‍ ഭയമുള്ളവരാം.
നീ നിന്‍ പ്രാര്‍ഥന ചൊല്ലിക്കൊള്ളുക
ഞങ്ങള്‍ക്കുരുവിടുവാനിവിടുള്ളവ
നിങ്ങള്‍ക്കര്‍ഥവിഹീനമതാകിലു-
മെങ്ങള്‍ക്കാശ്വാസം പകരുന്നവ-
യല്ലോ, ഞങ്ങടെ പ്രാര്‍ഥനകളിലും
ഫലദായകമാകാം നിന്‍ പ്രാര്‍ഥന.
നീ പ്രാര്‍ഥിക്കുക: ഞങ്ങടെ ഭയവും
ഉത്കണ്ഠകളും മാറാന്‍, ഞങ്ങള്‍
സ്വാര്‍ഥര്‍, പ്രാര്‍ഥനയൊന്നും സ്വാര്‍ഥത
വെടിയാതായാല്‍ സാധിക്കില്ലെ-
ന്നരുളുന്നൂ നീ, ശരിയാവാമതു-
മെന്നറിയുന്നൂ ഞങ്ങള്‍, പക്ഷേ....
സ്വാര്‍ഥത ഞങ്ങളില്‍നിന്നൊഴിയാനായ്
നീ പ്രാര്‍ഥിക്കുക, നിന്‍ പ്രാര്‍ഥനകള്‍
നമ്മളെ രക്ഷിച്ചീടാം പക്ഷേ,
നിന്‍ വഴി നിന്‍ വഴി മാത്രം, ഞങ്ങള്‍
ഞങ്ങടെ വഴി കണ്ടെത്തിടുവാന്‍ നീ
പ്രാര്‍ഥിച്ചോളൂ, നമുക്കു പിരിയാം.'
നമുക്കു തമ്മില്‍ പിരിയാമെന്നാര്‍
മൊഴിഞ്ഞു? ഞാനോ നീയോ? നിങ്ങള്‍
നിര്‍ഭയരാകുംവരെ ഞാനഭയം
തരേണ്ടതുണ്ടതു മാത്രംചെയ്യാം
പിരിഞ്ഞിടും വരെ, പിരിയാന്‍ മാത്രം
നമുക്കു കാക്കാം, പിന്നീടിരുവഴി!
2012, മേയ് 16, ബുധനാഴ്‌ച
2012, മേയ് 15, ചൊവ്വാഴ്ച
2012, മേയ് 13, ഞായറാഴ്‌ച
2012, മേയ് 11, വെള്ളിയാഴ്‌ച
2012, മേയ് 10, വ്യാഴാഴ്‌ച
2012, മേയ് 8, ചൊവ്വാഴ്ച
Meditation Music Downloads
മനസ്സിനെ ശാന്തമാക്കിയശേഷം പഠിക്കുന്നത് ഇരട്ടി ഫലം
ചെയ്യും. എന്നും അതിരാവിലെ ഉണര്‍ന്ന് 20 മിനിറ്റ് ഈ ഉപകരണസംഗീതം ശ്രദ്ധിച്ച്
മനസ്സിനെശാന്തമാക്കുക. ആ സംഗീതം ആസ്വദിക്കുന്ന സാക്ഷിഭാവമാണ് ഞാന്‍ എന്ന്
മനസ്സിലുറപ്പിച്ചശേഷം പഠിക്കാനിരിക്കുക. പഠനം എത്രസുഗമമാകുന്നു എന്ന് സ്വയം
അനുഭവിച്ചറിയുക
Meditation Music Downloads:
'via Blog this'
Meditation Music Downloads:
'via Blog this'
What are your strengths
പ്ലസ് 2 പരീക്ഷാഫലം വരുമ്പോള്‍ കുട്ടികളുടെ
അഭിരുചികളും ശക്തി ദൗര്‍ബല്യങ്ങളും മനസ്സിലാക്കി എന്തു പഠിക്കാന്‍ വിടണം എന്നു
ചിന്തിക്കാന്‍ തയ്യാറുള്ള രക്ഷാകര്‍ത്താക്കള്‍ ശ്രദ്ധിക്കുക:
സൗജന്യമായി ശാസ്ത്രീയമായ അഭിരുചി പരീക്ഷകളും ഉപദേശ നിര്‍ദേശങ്ങളും നല്കുന്ന ഒരു വെബ്‌സൈറ്റ് പരിചയപ്പെടുത്തുകയാണ്. പങ്കെടുക്കുന്നവര്‍ അഭിപ്രായമറിയിച്ചാല്‍ കൂടുതല്‍ പേര്‍ക്ക് പ്രയോജനം ചെയ്യും. ഇതിന്റെ, മലയാളികള്‍ക്കു കൂടുതല്‍ ഇണങ്ങുന്ന ഒരു സ്വതന്ത്ര ഭാഷാന്തരം തയ്യാറാക്കുന്നതിനെപ്പറ്റി ആലോചിക്കുന്നുണ്ട്. അതെപ്പറ്റിയുള്ള അഭിപ്രായങ്ങള്‍ ഇവിടെ നമുക്കു ചര്‍ച്ചചെയ്യുകയും വേണം.
What are your strengths:
'via Blog this'
സൗജന്യമായി ശാസ്ത്രീയമായ അഭിരുചി പരീക്ഷകളും ഉപദേശ നിര്‍ദേശങ്ങളും നല്കുന്ന ഒരു വെബ്‌സൈറ്റ് പരിചയപ്പെടുത്തുകയാണ്. പങ്കെടുക്കുന്നവര്‍ അഭിപ്രായമറിയിച്ചാല്‍ കൂടുതല്‍ പേര്‍ക്ക് പ്രയോജനം ചെയ്യും. ഇതിന്റെ, മലയാളികള്‍ക്കു കൂടുതല്‍ ഇണങ്ങുന്ന ഒരു സ്വതന്ത്ര ഭാഷാന്തരം തയ്യാറാക്കുന്നതിനെപ്പറ്റി ആലോചിക്കുന്നുണ്ട്. അതെപ്പറ്റിയുള്ള അഭിപ്രായങ്ങള്‍ ഇവിടെ നമുക്കു ചര്‍ച്ചചെയ്യുകയും വേണം.
What are your strengths:
'via Blog this'
Problem Solving Skills
പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ അവ പരിഹരിക്കാന്‍#ശേഷിയുള്ളവരുടെ പുതിയൊരു തലമുറയെ നമുക്ക് വാര്‍ത്തെടുക്കണ്ടേ? അതിന് ഈ വെബ്‌സൈറ്റ് നമുക്ക് വളരെ ഉപകാരപ്രദമാണ്. രക്ഷാകര്‍ത്താക്കളും അധ്യാപകരും കുട്ടികളും മനസ്സിലാക്കേണ്ട എന്തെന്തു വിവരങ്ങളാണ് കെന്റ് യൂണിവേഴ്‌സിറ്റിയുടെ ഈ വെബ്‌സൈറ്റിലുള്ളതെന്ന് വായിച്ചശേഷം അഭിപ്രായമറിയിക്കൂ.
Problem Solving Skills:
'via Blog this'
2012, മേയ് 7, തിങ്കളാഴ്‌ച
ധനം ധന്യഭാവം
ക്രിസ്തുവിന്നനുയായിയായീടുവാന്‍
വാസ്തവത്തിലിങ്ങാഗ്രഹിച്ചീടുവോര്‍
സത്യസങ്കല്പവീഥിയിലുള്ളതാം
മിഥ്യകള്‍ കണ്ടറിഞ്ഞേ ചരിക്കണം!
ദൈവരാജ്യവും നീതിയും തേടണം
ഭാവിയെക്കുറിച്ചാധിവേ;ണ്ടോര്‍ക്കണം
വേണ്ട, വേണ്ട ധനാസക്തി;യൊക്കെയും
വേണ്ടുവോളമീ ഭൂവിലുണ്ടോര്‍ക്കണം!
ദൈവികം ധന്യഭാവവും വൈഭവം
ഈ വിഭവങ്ങളായതുമാം ധനം!
'സീസറിന്‍മുദ്രയുള്ളതാമിപ്പണം
സീസറിന്റേതു, ദൈവികമല്ലവ!!
ഇങ്ങതിന്‍ സ്ഥാനമോര്‍ത്തുനോക്കീടുകില്‍
വാങ്ങി വില്ക്കലില്‍ 'ദല്ലാ'ളിനുള്ളതാം.
നിങ്ങളാം പണത്തിന്നു കൈമാറുവാന്‍
ഇങ്ങു മൂല്യമേകുന്നതെന്നോര്‍ക്കുക!
'ഭാവനാപുത്രി' മാത്രമാമിപ്പണം
ഭാവിതീര്‍ക്കുന്നൊരാധി മാറ്റീടുവാന്‍
'സര്‍വശക്തമാം വിഗ്രഹം' പോലെയാം
സര്‍വശക്തിയും നേടി വാഴുന്നിതാ!
നിങ്ങള്‍ സീസറിന്‍ഭാവനാധീനരായ്
ഇങ്ങു ദൈവസങ്കല്പം മറക്കവെ
എന്തു കഷ്ടമാ, ണീഭൂമി സീസറിന്‍
ചന്തയായ് മാറിടുന്നിതാ കാണുക!
ദൈവമക്കളായ്ത്തീര്‍ന്നു മര്‍ത്യര്‍ സ്വയം
ദൈവസമ്പത്തു പങ്കുവച്ചീടവെ
വേണ്ടവര്‍ വേണ്ടപോലെടുത്തീടിലും
'വേണ്ട വേ'ണ്ടെന്നഭാവം സ്വയം വരും!
പങ്കു കൂടുതല്‍ ദുര്‍ബലര്‍ക്കേകിടും!!
ശങ്കയെന്നിയെ ദൈവരാജ്യം വരും!!!
ദൈവരാജ്യമീ ഭൂമിയില്‍ വന്നിടില്‍
ദൈവനീതിയും സ്‌നേഹവും പൂവിടും!
2012, മാർച്ച് 18, ഞായറാഴ്‌ച
പനയ്ക്കപ്പാലം: ഗ്രാമാരോഗ്യഗാനം
പനയ്ക്കപ്പാലം: ഗ്രാമാരോഗ്യഗാനം:
പരിസരശുചിത്വവും ആരോഗ്യവും തമ്മിലുള്ള ബന്ധം നാംഅനുഭവിച്ചറിയേണ്ടതാണ്. ഖരമാലിന്യങ്ങളില്‍ ഭൂരിപക്ഷവും ജൈവവളമാക്കാം. ഓരോ വീട്ടുമുറ്റത്തും ജൈവവളമുപയോഗിച്ച് പച്ചക്കറികൃഷി നടത്താനാവും. ഇത് വിലവര്‍ധനവിനെ പ്രതിരോധിക്കും, മാലിന്യമുക്തമായ ആഹാരം ലഭ്യമാക്കും, നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.
'കേരളം ദൈവത്തിന്‍ സ്വന്തമാം നാടിത്ര
മാലിന്യപൂര്‍ണമായ്ത്തീര്‍ന്നതെന്തേ?
എല്ലാം വിലകൊടുത്തിങ്ങു വാങ്ങുന്നു നാം
എന്തിനാണിങ്ങു വിലക്കുറവ്?'
.........................
.........................
'via Blog this'
പരിസരശുചിത്വവും ആരോഗ്യവും തമ്മിലുള്ള ബന്ധം നാംഅനുഭവിച്ചറിയേണ്ടതാണ്. ഖരമാലിന്യങ്ങളില്‍ ഭൂരിപക്ഷവും ജൈവവളമാക്കാം. ഓരോ വീട്ടുമുറ്റത്തും ജൈവവളമുപയോഗിച്ച് പച്ചക്കറികൃഷി നടത്താനാവും. ഇത് വിലവര്‍ധനവിനെ പ്രതിരോധിക്കും, മാലിന്യമുക്തമായ ആഹാരം ലഭ്യമാക്കും, നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.
'കേരളം ദൈവത്തിന്‍ സ്വന്തമാം നാടിത്ര
മാലിന്യപൂര്‍ണമായ്ത്തീര്‍ന്നതെന്തേ?
എല്ലാം വിലകൊടുത്തിങ്ങു വാങ്ങുന്നു നാം
എന്തിനാണിങ്ങു വിലക്കുറവ്?'
.........................
.........................
'via Blog this'
2012, ഫെബ്രുവരി 25, ശനിയാഴ്‌ച
ജനാധികാരമാര്‍ഗം
അയലുകള്‍ തമ്മില്‍ ചേരണമാദ്യം;
അവിടുന്നാണും പെണ്ണും വരുമാ-
റിരു പ്രതിനിധികള്‍ വരണ,മവര്‍ ചേര്‍-
ന്നിവിടുള്ളൊരു വാര്‍ഡിന്നിരുപേരെ
പ്രതിനിധിമാരായ് കണ്ടെത്തേണം,
അവരിലുമാണും പെണ്ണും വേണം.
അയലിന്‍ പ്രതിനിധിയാകുമവര്‍ക്കി-
ല്ലവരുടെ സ്വന്തമഭിപ്രായങ്ങള്‍.
അവരുടെ കൂട്ടത്തിന്‍ നാവായവര്‍
അറിയണ, മങ്ങനെയവര്‍ ചേര്‍ന്നീടില്‍
അയലുകള്‍ ചേര്‍ന്നു പറഞ്ഞീടുന്നവ
പറയാന്‍ ബ്ലോക്കില്‍, ജില്ലയി, ലതുപോല്‍
സംസ്ഥാനത്തില്‍, കേന്ദ്രം വരെയും
പോയീടേണ്ടവരെ കണ്ടെത്താം.
ഇങ്ങനെയുള്ളൊരിലക്ഷന്‍ വന്നാല്‍
കക്ഷികള്‍, പണവും നമ്മെ ഭരിച്ചിടു-
മിപ്പോഴത്തെയവസ്ഥയില്‍നിന്നും
നമ്മള്‍ മോചിതരായിടു, മറിയൂ!
2012, ഫെബ്രുവരി 20, തിങ്കളാഴ്‌ച
2012, ഫെബ്രുവരി 19, ഞായറാഴ്‌ച
2012, ഫെബ്രുവരി 10, വെള്ളിയാഴ്‌ച
ആത്മാര്‍ഥന
ദൈവമേ, ഹൃത്തില്‍ തുളുമ്പും കൃതജ്ഞതാ-
ഭാവമെന്‍ ജീവിതചൈതന്യമായ്
ജീവജാലങ്ങളോരോന്നിനോടും ഹൃത്തി-
ലൂറുന്ന കാരുണ്യമായൊഴുക്കൂ!
എല്ലാമെന്‍ നന്മയ്ക്കായെന്നറിഞ്ഞീടുവാന്‍
നന്ദിയോടിന്നിനെ സ്വീകരിക്കാന്‍
ആവലാതിക്കിടമിങ്ങില്ലെന്നോര്‍ക്കുവാന്‍
എന്നില്‍ വിവേകമായ് നീ ജ്വലിക്കൂ!
ഇങ്ങെന്നെയസ്വസ്ഥനാക്കാതെ ഒട്ടുമേ
ആകുലനാകാതെ കാത്തിടേണേ
ഇന്നോളമുണ്ടായ തോല്‍വികളോര്‍ക്കാനും
കോപിക്കാനും ഇടയാക്കരുതേ!
ദൈവമേ എന്‍ ധര്‍മമെന്തെന്നറിഞ്ഞിന്നും
എന്‍ പണി കൃത്യമായ് സന്തോഷമായ്
ചെയ്യുവാന്‍ ആത്മപ്രചോദനമേകണേ
നിന്‍ശക്തിയെന്നില്‍ നിറച്ചീടണേ!
ആരുമേ വേദനിച്ചീടാതിരിക്കുവാന്‍
ആദ്യമെന്‍ വീടും ഗുരുകുലമായ്
കാണണ, മീ വീട്ടിലുള്ളവര്‍ക്കൊക്കെയും
ഉള്ളില്‍ ഗുരുത്വമുണ്ടെന്നു കാണാം !
ഞാനാരുമല്ലെന്നു മെന്നിലുള്ളുള്‍പ്പൊരുള്‍
നീ മാത്രമെന്നുമോര്‍മ്മിച്ചു നീങ്ങാന്‍
ഞാനെന്നഭാവം മറക്കുവാന്‍ നിന്നെയെന്‍
ജ്ഞാനാര്‍ഥമായറിഞ്ഞാര്‍ദ്രനാകാം.
ആത്മാര്‍ഥമാം പരനെന്നറിഞ്ഞാരെയും
അന്യരായ് കാണാതുണര്‍ന്നിടാം ഞാന്‍.
ഇന്നെന്റെ മുമ്പിലെത്തീടുവോര്‍ക്കൊക്കെയും
ഉത്തേജനങ്ങള്‍ പകര്‍ന്നുകൊള്ളാം!
ഭാവമെന്‍ ജീവിതചൈതന്യമായ്
ജീവജാലങ്ങളോരോന്നിനോടും ഹൃത്തി-
ലൂറുന്ന കാരുണ്യമായൊഴുക്കൂ!
എല്ലാമെന്‍ നന്മയ്ക്കായെന്നറിഞ്ഞീടുവാന്‍
നന്ദിയോടിന്നിനെ സ്വീകരിക്കാന്‍
ആവലാതിക്കിടമിങ്ങില്ലെന്നോര്‍ക്കുവാന്‍
എന്നില്‍ വിവേകമായ് നീ ജ്വലിക്കൂ!
ഇങ്ങെന്നെയസ്വസ്ഥനാക്കാതെ ഒട്ടുമേ
ആകുലനാകാതെ കാത്തിടേണേ
ഇന്നോളമുണ്ടായ തോല്‍വികളോര്‍ക്കാനും
കോപിക്കാനും ഇടയാക്കരുതേ!
ദൈവമേ എന്‍ ധര്‍മമെന്തെന്നറിഞ്ഞിന്നും
എന്‍ പണി കൃത്യമായ് സന്തോഷമായ്
ചെയ്യുവാന്‍ ആത്മപ്രചോദനമേകണേ
നിന്‍ശക്തിയെന്നില്‍ നിറച്ചീടണേ!
ആരുമേ വേദനിച്ചീടാതിരിക്കുവാന്‍
ആദ്യമെന്‍ വീടും ഗുരുകുലമായ്
കാണണ, മീ വീട്ടിലുള്ളവര്‍ക്കൊക്കെയും
ഉള്ളില്‍ ഗുരുത്വമുണ്ടെന്നു കാണാം !
ഞാനാരുമല്ലെന്നു മെന്നിലുള്ളുള്‍പ്പൊരുള്‍
നീ മാത്രമെന്നുമോര്‍മ്മിച്ചു നീങ്ങാന്‍
ഞാനെന്നഭാവം മറക്കുവാന്‍ നിന്നെയെന്‍
ജ്ഞാനാര്‍ഥമായറിഞ്ഞാര്‍ദ്രനാകാം.
ആത്മാര്‍ഥമാം പരനെന്നറിഞ്ഞാരെയും
അന്യരായ് കാണാതുണര്‍ന്നിടാം ഞാന്‍.
ഇന്നെന്റെ മുമ്പിലെത്തീടുവോര്‍ക്കൊക്കെയും
ഉത്തേജനങ്ങള്‍ പകര്‍ന്നുകൊള്ളാം!
2012, ജനുവരി 13, വെള്ളിയാഴ്‌ച
സീനേര്‍ജി! സീനേര്‍ജി! സീനേര്‍ജി!
സീനേര്‍ജി!
സീനേര്‍ജി! സീനേര്‍ജി! സീനേര്‍ജി!
ദൈവേച്ഛയില്‍ സ്വേച്ഛ ചേര്‍ത്തുവച്ച്
സന്തോഷം പങ്കുവച്ചൊത്തുചേര്‍ന്ന്
സര്‍വരുമുണരവെ സീനേര്‍ജി!
റെയ്കി, കീ, ചീ, പ്രാണന്‍, യിന്‍ -യാങ്ങ്,
പ്രകൃതി-പുരുഷന്‍, ജൈവോര്‍ജം
ഇവയുടെ പൊരുളൊന്നെന്നറിയുന്നവര്‍
ഒരുമിച്ചീടവെ സീനേര്‍ജി!
സന്തോഷം പങ്കുവച്ചൊത്തുചേര്‍ന്ന്
സര്‍വരുമുണരവെ സീനേര്‍ജി!
റെയ്കി, കീ, ചീ, പ്രാണന്‍, യിന്‍ -യാങ്ങ്,
പ്രകൃതി-പുരുഷന്‍, ജൈവോര്‍ജം
ഇവയുടെ പൊരുളൊന്നെന്നറിയുന്നവര്‍
ഒരുമിച്ചീടവെ സീനേര്‍ജി!
സ്വയമറിയുക നാം, സ്വയമുണരുക നാം,
സ്വന്തമുണര്‍വിലുണര്‍ത്തുക നാം:
ഉണരുന്നവരൊരുമിച്ചൊരു പൊരുളില്‍
സ്വയമര്‍പ്പിക്കവെ, സീനേര്‍ജി!
അറിവായറിവിന്‍ നിറവായ്, നെറിവായ്,
അരുളായ് സ്വയമിങ്ങറിയുക നാം.
ഇവിടീ നിമിഷമറിഞ്ഞീടുന്നതി-
ലൊഴുകവെയല്ലോ സീനേര്‍ജി!
സ്വന്തമുണര്‍വിലുണര്‍ത്തുക നാം:
ഉണരുന്നവരൊരുമിച്ചൊരു പൊരുളില്‍
സ്വയമര്‍പ്പിക്കവെ, സീനേര്‍ജി!
അറിവായറിവിന്‍ നിറവായ്, നെറിവായ്,
അരുളായ് സ്വയമിങ്ങറിയുക നാം.
ഇവിടീ നിമിഷമറിഞ്ഞീടുന്നതി-
ലൊഴുകവെയല്ലോ സീനേര്‍ജി!
ഇന്നലെ, നാളെയിതൊന്നിലുമില്ലി-
ല്ലിന്നിന്‍ പൊരുളാം യാഥാര്‍ഥ്യം.
ഇന്നീ നിമിഷമുണര്‍ന്നുള്‍പ്പൊരുളായ്
അന്യരെയറിയവെ സീനേര്‍ജി!
ഇല്ലില്ലന്യത, അപരന്‍ പരനായ്
നമ്മില്‍ സ്‌നേഹമുണര്‍ത്തുന്നോന്‍ .
സ്‌നേഹമുണര്‍ത്തും ശാന്തിയിലല്ലോ
ധന്യത പകരും സീനേര്‍ജി!
അണ്ഡകടാഹവുമണുവുമടങ്ങിടു-
മിടമാണറിവെന്നറിയുക നാം.
അപരനുമകലവുമതിലില്ലകമേ
ഒരു കരുണക്കടല്‍ - സീനേര്‍ജി!!
ല്ലിന്നിന്‍ പൊരുളാം യാഥാര്‍ഥ്യം.
ഇന്നീ നിമിഷമുണര്‍ന്നുള്‍പ്പൊരുളായ്
അന്യരെയറിയവെ സീനേര്‍ജി!
ഇല്ലില്ലന്യത, അപരന്‍ പരനായ്
നമ്മില്‍ സ്‌നേഹമുണര്‍ത്തുന്നോന്‍ .
സ്‌നേഹമുണര്‍ത്തും ശാന്തിയിലല്ലോ
ധന്യത പകരും സീനേര്‍ജി!
അണ്ഡകടാഹവുമണുവുമടങ്ങിടു-
മിടമാണറിവെന്നറിയുക നാം.
അപരനുമകലവുമതിലില്ലകമേ
ഒരു കരുണക്കടല്‍ - സീനേര്‍ജി!!
2012, ജനുവരി 11, ബുധനാഴ്‌ച
2012, ജനുവരി 5, വ്യാഴാഴ്‌ച
ആത്മഭാഷണം: പൂജ്യന്‍ ഞാന്‍
പൂർണമദ:
പൂർണമിദം..എന്ന് തുടങ്ങുന്ന
ഉപനിഷദ്മന്ത്രം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താൻ
ശ്രമിച്ചതിന്റെ ഫലമാണിത്.
പൂര്‍ണതയ,ങ്ങിങ്ങുമുള്ളതെല്ലാം
പൂര്‍ണതതന്നെയാണെന്നറിഞ്ഞ്
പൂര്‍ണത്തില്‍നിന്നുത്ഭവിപ്പതെല്ലാം
പൂര്‍ണതതന്നെയാണെന്നറിഞ്ഞ്
പൂര്‍ണത്തില്‍നിന്നു പൂര്‍ണം കിഴിച്ചാല്‍
പൂര്‍ണത ശേഷിക്കുമെന്നറിഞ്ഞ്
സംസാരസാഗരത്തുള്ളിതന്നെ
സംവിത്തിന്‍ തുള്ളിയുമെന്നറിഞ്ഞ്
ജീവിതാര്‍ഥം നിത്യസത്യമായു-
ണ്ടിന്നിലെന്നുള്ളരുളായറിഞ്ഞ്
ഞാനല്ല, ജ്ഞാനത്തിനുള്‍പ്പൊരുളാം
ആകെയിങ്ങുള്ളതിലെന്നറിഞ്ഞ്
പൂര്‍ണതതന്നെയാണെന്നറിഞ്ഞ്
പൂര്‍ണത്തില്‍നിന്നുത്ഭവിപ്പതെല്ലാം
പൂര്‍ണതതന്നെയാണെന്നറിഞ്ഞ്
പൂര്‍ണത്തില്‍നിന്നു പൂര്‍ണം കിഴിച്ചാല്‍
പൂര്‍ണത ശേഷിക്കുമെന്നറിഞ്ഞ്
സംസാരസാഗരത്തുള്ളിതന്നെ
സംവിത്തിന്‍ തുള്ളിയുമെന്നറിഞ്ഞ്
ജീവിതാര്‍ഥം നിത്യസത്യമായു-
ണ്ടിന്നിലെന്നുള്ളരുളായറിഞ്ഞ്
ഞാനല്ല, ജ്ഞാനത്തിനുള്‍പ്പൊരുളാം
ആകെയിങ്ങുള്ളതിലെന്നറിഞ്ഞ്
പൂര്‍ണത
മായയല്ലെന്നറിഞ്ഞ്
മായയും
ഭാവപ്രഭാവമാണെ-
ന്നുള്ളതിനുള്‍പ്പൊരുള്‍ കണ്ടറിഞ്ഞ്
മുക്തിയിലാം ശക്തിയെന്നറിഞ്ഞ്ന്നുള്ളതിനുള്പ്പൊരുള് കണ്ടറിഞ്ഞ്
വേദവേദാന്തപ്പൊരുളറിഞ്ഞാല്‍
ജീവിതത്തിന്നരുളെന്നറിഞ്ഞ്
നാം പുഴയായൊഴുകീടുമെങ്കില്‍
ആഴിയായ് മുക്തിയെന്തെന്നറിയും!
ആത്മഭാഷണം: പൂജ്യന്‍ ഞാന്‍:
'via Blog this'
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)