2012, ജനുവരി 5, വ്യാഴാഴ്‌ച

ആത്മഭാഷണം: പൂജ്യന്‍ ഞാന്‍

പൂർണമദ: പൂർണമിദം..എന്ന് തുടങ്ങുന്ന  

ഉപനിഷദ്മന്ത്രം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താൻ 
ശ്രമിച്ചതിന്റെ ഫലമാണിത്.   

പൂര്‍ണതയ,ങ്ങിങ്ങുമുള്ളതെല്ലാം
പൂര്‍ണതതന്നെയാണെന്നറിഞ്ഞ്
പൂര്‍ണത്തില്‍നിന്നുത്ഭവിപ്പതെല്ലാം 
പൂര്‍ണതതന്നെയാണെന്നറിഞ്ഞ്

പൂര്‍ണത്തില്‍നിന്നു പൂര്‍ണം കിഴിച്ചാല്‍ 
പൂര്‍ണത ശേഷിക്കുമെന്നറിഞ്ഞ് 
സംസാരസാഗരത്തുള്ളിതന്നെ 
സംവിത്തിന്‍ തുള്ളിയുമെന്നറിഞ്ഞ്

ജീവിതാര്‍ഥം നിത്യസത്യമായു-
ണ്ടിന്നിലെന്നുള്ളരുളായറിഞ്ഞ്
ഞാനല്ല, ജ്ഞാനത്തിനുള്‍പ്പൊരുളാം
ആകെയിങ്ങുള്ളതിലെന്നറിഞ്ഞ്
പൂര്‍ണത മായയല്ലെന്നറിഞ്ഞ്
മായയും ഭാവപ്രഭാവമാണെ-
ന്നുള്ളതിനുള്‍പ്പൊരുള്‍ കണ്ടറിഞ്ഞ് 
മുക്തിയിലാം ശക്തിയെന്നറിഞ്ഞ്

വേദവേദാന്തപ്പൊരുളറിഞ്ഞാല്‍
ജീവിതത്തിന്നരുളെന്നറിഞ്ഞ് 
നാം പുഴയായൊഴുകീടുമെങ്കില്‍
ആഴിയായ് മുക്തിയെന്തെന്നറിയും!

ആത്മഭാഷണം: പൂജ്യന്‍ ഞാന്‍:

'via Blog this'

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ