2012, ജനുവരി 13, വെള്ളിയാഴ്‌ച

സീനേര്‍ജി! സീനേര്‍ജി! സീനേര്‍ജി!


സീനേര്‍ജി!


സീനേര്‍ജി! സീനേര്‍ജി! സീനേര്‍ജി!                          
ദൈവേച്ഛയില്‍ സ്വേച്ഛ ചേര്‍ത്തുവച്ച്
സന്തോഷം പങ്കുവച്ചൊത്തുചേര്‍ന്ന്
സര്‍വരുമുണരവെ സീനേര്‍ജി!

റെയ്കി, കീ, ചീ, പ്രാണന്‍, യിന്‍ -യാങ്ങ്,
പ്രകൃതി-പുരുഷന്‍, ജൈവോര്‍ജം
ഇവയുടെ പൊരുളൊന്നെന്നറിയുന്നവര്‍
ഒരുമിച്ചീടവെ സീനേര്‍ജി!

സ്വയമറിയുക നാം, സ്വയമുണരുക നാം,
സ്വന്തമുണര്‍വിലുണര്‍ത്തുക നാം:
ഉണരുന്നവരൊരുമിച്ചൊരു പൊരുളില്‍
സ്വയമര്‍പ്പിക്കവെ, സീനേര്‍ജി!

അറിവായറിവിന്‍ നിറവായ്, നെറിവായ്,
അരുളായ് സ്വയമിങ്ങറിയുക നാം.
ഇവിടീ നിമിഷമറിഞ്ഞീടുന്നതി-
ലൊഴുകവെയല്ലോ സീനേര്‍ജി!

ഇന്നലെ, നാളെയിതൊന്നിലുമില്ലി-
ല്ലിന്നിന്‍ പൊരുളാം യാഥാര്‍ഥ്യം.
ഇന്നീ നിമിഷമുണര്‍ന്നുള്‍പ്പൊരുളായ്
അന്യരെയറിയവെ സീനേര്‍ജി!

ഇല്ലില്ലന്യത, അപരന്‍ പരനായ്
നമ്മില്‍ സ്‌നേഹമുണര്‍ത്തുന്നോന്‍ .
സ്‌നേഹമുണര്‍ത്തും ശാന്തിയിലല്ലോ
ധന്യത പകരും സീനേര്‍ജി!

അണ്ഡകടാഹവുമണുവുമടങ്ങിടു-
മിടമാണറിവെന്നറിയുക നാം.
അപരനുമകലവുമതിലില്ലകമേ
ഒരു കരുണക്കടല്‍ - സീനേര്‍ജി!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ