അയലുകള്‍ തമ്മില്‍ ചേരണമാദ്യം;
അവിടുന്നാണും പെണ്ണും വരുമാ-
റിരു പ്രതിനിധികള്‍ വരണ,മവര്‍ ചേര്‍-
ന്നിവിടുള്ളൊരു വാര്‍ഡിന്നിരുപേരെ
പ്രതിനിധിമാരായ് കണ്ടെത്തേണം,
അവരിലുമാണും പെണ്ണും വേണം.
അയലിന്‍ പ്രതിനിധിയാകുമവര്‍ക്കി-
ല്ലവരുടെ സ്വന്തമഭിപ്രായങ്ങള്‍.
അവരുടെ കൂട്ടത്തിന്‍ നാവായവര്‍
അറിയണ, മങ്ങനെയവര്‍ ചേര്‍ന്നീടില്‍
അയലുകള്‍ ചേര്‍ന്നു പറഞ്ഞീടുന്നവ
പറയാന്‍ ബ്ലോക്കില്‍, ജില്ലയി, ലതുപോല്‍
സംസ്ഥാനത്തില്‍, കേന്ദ്രം വരെയും
പോയീടേണ്ടവരെ കണ്ടെത്താം.
ഇങ്ങനെയുള്ളൊരിലക്ഷന്‍ വന്നാല്‍
കക്ഷികള്‍, പണവും നമ്മെ ഭരിച്ചിടു-
മിപ്പോഴത്തെയവസ്ഥയില്‍നിന്നും
നമ്മള്‍ മോചിതരായിടു, മറിയൂ!
പണ്ട് ഒരു ശരാശരി അമേരികന്‍ അഥവാ വിദേശ മലയാളിയുടെ ആസ്തി 40 - 60 ലക്ഷം ഇന്ത്യന്‍ രൂപയായിരുന്നു . അന്ന് നാട്ടില്‍ പോയി ഇതുകൊടുത്താല്‍ 15 ഏക്കര്‍ സ്ഥലവും ഒരു പുരയും കിട്ടുമായിരുന്നു, അന്ന് ഒരു ശരാശരി കത്തോലിക്കന്‍റെ ആസ്തി രണ്ടോ മൂന്നോ ലക്ഷമായിരുന്നു . അന്ന് അവിടെ (നാട്ടില്‍ )പള്ളി, പള്ളി മുറി ,ഹാള്‍,ആതുര സേവനം ...... പണിക്കും, അന്ന് വിദേശി മലയാളി കൊടുത്തിരുന്നത് ന്യായമായിരുന്നു .
മറുപടിഇല്ലാതാക്കൂഇന്ന് അവസ്ഥയൊക്കെ മാറി , നാട്ടില്‍ ഒരു ശരാശരി കത്തോലിക്കന്‍റെ ആസ്തി രണ്ടോ മൂന്നോ കോടിയായിമാറി . ഇന്ന് വിദേശ മലയാളിയുടെയോ പഴയപടി 40 - 60 ലക്ഷം ഇന്ത്യന്‍ രൂപയില്‍ തന്നെ നില്‍ക്കുന്നു. ഇനിയും നാട്ടിലെ , പള്ളി, പള്ളി മുറി ,ഹാള്‍, കെട്ടിടം പള്ളി, പള്ളി മുറി ,ഹാള്‍,...... പണിക്കും ആതുര സേവനം ...... മുതലായവയ്ക്കും വിദേശമലയാളികളെ പിഴിയുന്ന പരിപാടി തികഞ്ഞ അനീതിയാണ്,. നാമോരുരുത്തരും ഇത് മനസിലാക്കി നാട്ടിലെ ഇടവകക്കാരുടെയും , പള്ളിയുടെ സ്ഥാപനങ്ങളുടെ ഗുണഭോക്താക്കളില്‍ നിന്നും പിരിക്കുവാന്‍ , അവരോടു ആവശ്യപ്പെടെണ്ട സമയം അതിക്രമിച്ചിരിക്കുന്നു . മാത്രമല്ല പണ്ട് നമുക്ക് ഇവിടെ( വിദേശങ്ങളില്‍) പള്ളിക്ക് ഒന്നും കൊടുക്കേണ്ടായിരുന്നു , ഇന്ന് ശരാശരി കത്തോലിക്കന്‍ 1000 - 3000 വരെ വിദേശ നാണയം പലയിനത്തില്‍ പള്ളികക്ക് കൊടുക്കേണ്ടതായി ഉണ്ട് . അതിനാല്‍ , നാട്ടില്‍ നിന്നും നിര്‍ബന്ധിച്ചു പിരിക്കുന്നത് നിര്‍ത്തലാക്കെണ്ടാതാകുന്നു. ഇഷട്ടമുള്ളവര്‍ കൊടുത്തുകൊള്ളട്ടെ . പിരിക്കുവാന്‍ വരുന്ന ഓരോരുത്തരോടും താങ്കളുടെ ആസ്തിയുടെ ഒരു ശതമാനം കൊടുത്തിട്ട് എന്റെയടുത്ത് വന്നു ചോദിക്കാന്‍ പറയാന്‍ ചങ്കൂറ്റം ഉണ്ടാവണം . അല്ലായെങ്കില്‍ ഈ ചൂഷണം തുടരും. തടിച്ച മടിശീലയും, ശുഷ്കിച്ച തലച്ചോറുമുള്ള കുറെ പ്രാഞ്ചിയെട്ടന്മാരുടെ പ്രവര്‍ത്തികള്‍ കാരണം, ഒരു സാധാ അമേരിക്കക്കാരന്റെ സ്ഥിതി ധുസഹമായിരിക്കുകയാണ്.
എനിക്കറിയാവുന്ന 20 കോടിയിലേറെ ആസ്തിയുള്ള ഒരു വ്യക്തി പള്ളി മുറി പണിയാന്‍ ഈയിടെ എന്റെയടുത്തു പിരിവിനു വന്നപ്പോള്‍ ഞാന്‍ ചോദിച്ചു സജിയെത്ര കൊടുത്തു? ഞാന്‍ ആയിരം രൂപ കൊടുത്തു . 20 കോടിയുള്ളവന്‍ 1000 രൂപ കൊടുക്കുമ്പോള്‍ 50 ലക്ഷക്കാരന്റെയടുത്തുനിന്നു അവന്‍ പ്രതീക്ഷിക്കുന്നത് 50000 .!!!!!! , ചൂഷണം പോകുന്ന പോക്കെ.