ഈയിടെ ഒരു വലവില്പനക്കാരനെ ഞാന്‍ കണ്ടു.
വലവില്പനയാണ് തന്റെ സ്വധര്‍മമെന്നും
വലവീശലോ മീന്‍പിടുത്തമോ തന്റെ ധര്‍മമല്ലെന്നും അയാള്‍ പറഞ്ഞു.
ഞാന്‍ സംശയിച്ചു:
ഗുരുക്കന്മാര്‍ ചെയ്യുന്നതും ഇതുതന്നെയല്ലേ?
ഒരു സ്‌നേഹിതനോട് ഇതു പറഞ്ഞപ്പോള്‍
അദ്ദേഹം നാരായണഗുരുവിന്റെ ഒരു ശ്ലോകം ഉദ്ധരിച്ചു:
അപരനുവേണ്ടിയഹര്‍നിശം പ്രയത്‌നം
കൃപണതവിട്ടു കൃപാലു ചെയ്തിടുന്നു
കൃപണനധോമുഖനായ്ക്കിടന്നുചെയ്യു-
ന്നപജയകര്‍മമവന്നുവേണ്ടിമാത്രം!
അതു കേട്ടപ്പോള്‍ എന്റെ മനസ്സില്‍ നാരായണഗുരുവിന്റെ
അനുകമ്പാദശകത്തിലെ ആദ്യശ്ലോകം ഓര്‍മവന്നു:
ഒരു പീഡയെറുമ്പിനും വരു-
ത്തരുതെന്നുള്ളനുകമ്പയും സദാ
കരുണാകര നല്കുകുള്ളില്‍ നിന്‍
തിരുമെയ് വിട്ടകലാതെ ചിന്തയും.
അതിന്റെ തുടര്‍ച്ചയായി കുറെ ചോദ്യങ്ങള്‍ ഉള്ളില്‍നിന്ന് ഉയര്‍ന്നുവന്നു:
വലയില്‍പ്പെടുന്നവര്‍ക്ക് വലവില്പനക്കാരനും
വലവീശിയ ആളെപ്പോലെതന്നെയല്ലേ?
വലയില്‍പ്പെട്ടയാള്‍ക്ക്
വലയില്‍നിന്നു രക്ഷപ്പെടുക എന്ന് സ്വന്തം ലക്ഷ്യം പരിമിതമായിപ്പോകുയില്ലേ?
അതിനൊക്കെയിടയാക്കുന്ന വലവില്പന എങ്ങനെ ഗുരുധര്‍മമാകും?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ