സർഗചിന്തകൾകൊണ്ടെൻ മനസ്സിലെ
സ്വർഗ്ഗവാതിൽ തുറന്നിടാം,
ഓർക്കുക :
എന്റെ
സ്വാസ്ഥ്യം, വിജയവും ഹൃത്തിലു-
ള്ളർഥമാമാത്മസന്തോഷധാരയും
എന്റെയുള്ളിലെ
സ്വർഗ്ഗത്തിലുണ്ടതി-
ന്നെന്റെ വാതിൽ
തുറക്കണം ഞാനിനി!
എന്നിലുള്ളതെല്ലാമെന്റെ
ദൈവമാം-
ദര്‍പ്പണത്തില്‍
പ്രതിഫലിക്കുന്നവ!
എന്റെ
സ്വന്തമായ് ഞാന്‍ കരുതുന്നവ
എന്തുമങ്ങു
സമര്‍പ്പിച്ചിടുമ്പൊഴാം
ശാന്തിയെന്നില്‍ത്തുളുമ്പുന്ന,
തിന്നതില്‍
എന്‍
വിജയമന്ത്രപ്പൊരുള്‍, നിര്‍വൃതി!