വഴികളിൽ തല വേണ്ടെന്നറിഞ്ഞു ഞാൻ
എഴുതിവയ്ക്കയാം നിന്മൊഴി: ''എങ്ങുമീ
വഴികളെത്തും;
നിയന്ത്രിച്ചു നീങ്ങുകിൽ
നിഴലുപോൽ
വഴി; എൻ മൊഴി നിൻ വഴി!
അറിയണം
സ്വതന്ത്രം പരതന്ത്രമാം!
പരനിലാണു പരാപരൻ,
മുമ്പിലു-
ള്ളപരനിൽപ്പോലുമുണ്ടവൻ,
നിന്നിൽ ഞാൻ
അപരനല്ല, ഞാൻ നിന്നിലുള്ളീശ്വരൻ!
വിശ്വവിസ്മൃതിക്കുള്ളിലുള്ളത്ഭുതം!
നശ്വരശ്വാസ വിഘ്‌നേശ വിസ്മയം!!''
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ