2017, ജൂൺ 18, ഞായറാഴ്‌ച
2017, ജൂൺ 3, ശനിയാഴ്‌ച
ഊരകത്തുള്ളോര്‍
വ്യക്തികള്‍ക്കേ
മുക്തരാകാന്‍
ശക്തിയുള്ളൂ; മുക്തരായോര്‍
മുത്തുതന്നെ; മുത്തുകോര്‍ത്ത
ഹാരമീ പൃഥ്വിക്കു
നല്കാന്‍
ചേരണം നാം; മുത്തുമാല
ഊരിലെങ്ങും
വെട്ടമേകും!
ഊരകത്തുള്ളോര്‍
വെളിച്ച-
ത്തേരു കണ്ടാല്‍
പിന്നിരുട്ടില്‍
മുങ്ങുകില്ല; മങ്ങുകില്ല
ഇങ്ങുമെങ്ങും ആ
വെളിച്ചം!!2017, ജൂൺ 2, വെള്ളിയാഴ്‌ച
അന്നല്ലിന്ന്
അന്നെന്തെല്ലാം
എഴുതാന്‍ തോന്നീ?
ഇന്നവയൊന്നും
വന്നീടാത്തതി-
ലെന്തിനു സങ്കട? മന്നൊഴുകും പുഴ-
യെന്തിന്നിന്നൊഴുകേണം? പുതുപുഴ-
യെന്നെന്നുംവരുമിതുവഴി,യാഴിയി-
ലെന്നോ
ചെന്നലിയാനെന്നറിയുക!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)