വ്യക്തികള്‍ക്കേ
മുക്തരാകാന്‍
ശക്തിയുള്ളൂ; മുക്തരായോര്‍
മുത്തുതന്നെ; മുത്തുകോര്‍ത്ത
ഹാരമീ പൃഥ്വിക്കു
നല്കാന്‍
ചേരണം നാം; മുത്തുമാല
ഊരിലെങ്ങും
വെട്ടമേകും!
ഊരകത്തുള്ളോര്‍
വെളിച്ച-
ത്തേരു കണ്ടാല്‍
പിന്നിരുട്ടില്‍
മുങ്ങുകില്ല; മങ്ങുകില്ല
ഇങ്ങുമെങ്ങും ആ
വെളിച്ചം!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ