2016, ജൂൺ 30, വ്യാഴാഴ്‌ച

ഞാന്‍ ജോസാന്റണ്‍


ഞാന്‍ ജോസാന്റണ്‍
അറുപതുകഴിഞ്ഞപ്പോള്‍ സ്വന്തം പേരില്‍നിന്ന്
Y എടുത്തകളഞ്ഞവന്‍
ഇനിയും എഴുതുന്നത് എന്റെ പേരുമാറ്റത്തെപ്പറ്റിയാണ്: 
അതിന്റെ വിശദീകരണം (പാതി ഫലിതമായി) 
പണ്ട് ഞാന്‍ എഴുതിയിരുന്നു: 

'വയ്യവ'യ്യെന്നുയര്‍ന്നിടുമുള്‍സ്വരം
പേരിലുള്ള 'വൈ'യില്‍ നിന്നുമായിടാം.
ആംഗലേയത്തില്‍ 'വൈ' എന്നു ചൊല്ലിയാല്‍
'എന്തുകൊ'ണ്ടെന്ന ചോദ്യമാം, എന്നെയീ 
ഭൂവിലസ്വസ്ഥനാക്കുമിച്ചോദ്യവും
എന്റെ പേരിലും എന്നിലും വേണ്ടിനി!
എന്റെ കാവ്യയുക്ത്യാലോചനത്തിലും
യുക്തിയുണ്ടെന്നു തോന്നി, തുടര്‍ന്നു ഞാന്‍:
'എന്റെ പേരിന്നൊടുക്കത്തെയക്ഷരം 
'വൈ'- അതില്‍ ഒന്നു രണ്ടായിടുന്നതിന്‍ 
ചിത്രമാണു ഞാന്‍ കാണുന്നു, ദ്വൈതമായ് 
മാറുമദ്വൈതസത്തയാം ജീവിതം 
ഇത്ര സങ്കീര്‍ണമാക്കുന്നതാകയാല്‍
എന്റെ പേരിലീ 'വൈ' വേണ്ട മാറ്റിടാം!'

ഇന്നലെ വീണ്ടും എഴുതുമ്പോള്‍ 
ഇങ്ങനെ വീണ്ടും വരികളൊഴുകിവന്നു: 

എന്‍ പേരി,ലെന്‍ ജീവിതത്തിലും വേണ്ട 'വൈ'
എന്തുകൊണ്ടെന്നുള്ള ചോദ്യമാമെന്നിലീ
വയ്യായ്മ തീര്‍ക്കുന്ന,തിന്നിന്റെയര്‍ഥമി-
ങ്ങെയ്യേതില്ലാത്തൊരമ്പാ,ണതന്‍പു താന്‍!

എന്തെന്ന ചോദ്യത്തിനുത്തരമെന്നില്‍ നീ
ചിന്താവിലാപങ്ങളൊന്നുമില്ലാതുണര്‍-
ന്നന്തര്‍ഗതാനന്ദ മന്ദസ്മിതാര്‍ദ്രനായ്
അന്ത്യക്ഷണംവരെയുണ്ടെന്ന ബോധ്യമാം!

N.B.
Please visit my FB page JOSANTON and like. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ