2016, ജൂൺ 5, ഞായറാഴ്‌ച

അനുകവിത

Rafeeq Ahamed
*ശത്രു* 
മഴവെളിച്ചം വീണു മങ്ങിത്തിളങ്ങുന്ന
മലകളാണിന്നെന്റെ വർഗശത്രു.
അവയിലൂടണിമുറിയാതെ വീണൊഴുകുന്ന
ജലധാര മറ്റൊരു മുഖ്യശത്രു.
അതിരറ്റ സ്നേഹത്തണുപ്പാൽ
ച്ചെടികളെ, പലതരം ജീവപ്രകാശനത്തെ
ഉയിരോടു ചേർക്കുന്നൊരതി ജീവനത്തിന്റെ-
യതിരപ്പിളളീ നീയെൻ 
ജന്മശത്രു.



അനുകവിത 
ഇതുപോല്‍ മനോഹരമായ് പ്രതിഷേധത്തിന്‍ 
കനലിന്റെ മുകളിലീ ചാരമായ് നീ
കുത്തിക്കുറിച്ചതാം കവിതകേള്‍ക്കുമ്പൊഴും 

'ചാരമോ? വളമി'തെന്നായിരിക്കാം
കരുതുന്നതവ,രവര്‍ക്കറിയില്ല ചാരമായ്
സകലരും മാറാതിരിക്കുവാനാം
തിരുനെറ്റിയില്‍ ഭസ്മമണിയുന്നു ശിവ,നവന്‍
ഹാരമാക്കും പാമ്പു നിന്റെ മെത്ത!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ