2013, ഏപ്രിൽ 12, വെള്ളിയാഴ്‌ച

കണ്ണൂ നീ

നീ നിന്നെ നിന്റെ വരുതിയില്‍ നിര്‍ത്തുക
നീ നിന്നെ മാത്രമനുസരിച്ചീടുക
ഞാനാണു നീയെന്നറിഞ്ഞെന്നില്‍ മാത്രമാം
ജ്ഞാനമെന്നോര്‍മിച്ചു നിന്നിലുള്ളെന്നിലെ 
സാക്ഷിഭാവത്തില്‍ രമിച്ചു ചരിക്കുക,
സാക്ഷിതന്‍ കണ്ണൂ നീ, ഞാന്‍ വെട്ട,മോര്‍ക്കുക.


കണ്ണിലേക്കെത്തും പ്രകാശമാ,ണല്ലാതെ 
കണ്ണിലെത്താത്ത പ്രകാശമല്ലുണ്മതന്‍
സത്തെന്നറിഞ്ഞ,തില്‍ ചിത്തെന്നറിഞ്ഞതില്‍, 
സച്ചിദാനന്ദപ്പൊരുളു കണ്ടെത്തുക.

ആത്മാവു നീ, നിന്നിലുള്ളൊരര്‍ഥം പര-
മാത്മാവു, ഞാന്‍ നിന്നെ യുദ്ധരിച്ചീയുവാന്‍
നിന്നിലെ നീ, നിന്നില്‍ ഞാനുണ്ടു, ഞാനല്ല, 
നീ തന്നെ നിന്നുണ്മയെന്നു കണ്ടീടുക.

വാക്കായി വാക്കിന്‍പൊരുള്‍തന്നെയാമരുള്‍
വാഴുന്നിടത്താണു മുക്തിയെന്നോര്‍ക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ