ആത്മഭാവം
2016, ജൂലൈ 19, ചൊവ്വാഴ്ച
ഇരുളിലെ പ്രകാശാശ്വാസത്തിന്
എന്റെ സുഹൃത്ത് പി
.
പ്രകാശ് ഇരുളിലിരുന്നെഴുതിയ ഒരു കവിതയ്ക്ക്
ഞാൻ നിലാവിലിരുന്ന് എഴുതിയ അനുകവിത
പ്രകാശിൻറെ കവിത
വീണ്ടുമൊരു ചുവടിനിടമില്ല
;
പാതാളമാ-
ണുണ്ടായിരുന്ന തിരി കെട്ടു.
ചുറ്റിലുമിരുട്ടാണ്
,
നിശ്ശബ്ദതാസ്ത്രങ്ങ-
ളേറ്റേറ്റു ഹൃദയം തുളഞ്ഞു.
ചത്ത സൂക്തങ്ങളതി തീക്ഷ്ണദുര്‍ഗന്ധമായ്
കൊത്തിപ്പറിയ്ക്കുന്നു ക്രൂരം.
ശക്തനാമൊരു കഴുകു വന്നു നഖമുനകളാല്
കോര്‍ത്തെടുത്തെങ്കിലതു പുണ്യം!
(
പി പ്രകാശ്
, 19.07.2016, 17.21 hrs)
എൻറെ അനുകവിത
എന്തെഴുതിടും
?
നിരാശാന്ധകാരത്തിലും
രാവുമായാന്‍ ചന്ദ്രനെത്താം
എന്നറിയുവോനാണു ഞാനെന്നു ചൊല്കിലും
വിശ്വാസമില്ലെങ്കിലെന്താ-
ണാശ്വാസമേകുവാന്‍
?
വിശ്വാസമാശ്വാസ
,-
മാശ്വാസമാം ശ്വാസധാര!
താളം
,
പ്രപഞ്ചത്തിനുള്ള സംഗീതവും
സൗന്ദര്യധാരയുമല്ലോ.
ഏതു ദുഃഖത്തിന്റെ കണ്ണുനീര്‍ധാരയും
ചെന്നുചേരും കാവ്യധാര!
നാമതില്‍ നിത്യവും മുങ്ങിക്കുളിച്ചിടില്‍
നിത്യമീ ധാരയെന്നോര്‍ക്കില്‍
ശ്വാസനിശ്വാസാദി ദ്വൈതങ്ങളൊക്കെയും
ആശ്വാസധാരയിലൊന്നാം!
വളരെ പുതിയ പോസ്റ്റുകള്‍
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)