2014, നവംബർ 10, തിങ്കളാഴ്‌ച

നൂലാണു നീ

നിന്നെയും തേടി ഞാനിങ്ങലഞ്ഞീടവെ
വിശ്വാര്‍ഥമാവാം നിലാവിന്‍ നിതാന്തമാം
നിര്‍വൃതിയേകും നിഷാദസംഗീതമായ്
നിദ്രയിലെത്തി മൊഴിഞ്ഞിടുന്നിങ്ങനെ:

''നീയാണു നക്ഷത്രമാലകള്‍ കോര്‍ക്കുവാന്‍
നൂലായതെന്നറിഞ്ഞീടുക, ഭൂമിയില്‍
നൂറായിരം പൂക്കളൊക്കെയും കോര്‍ക്കുവാന്‍
നൂലാണു നീ, മാലയാകവെ ഞാന്‍ വരാം!''

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ