2011 നവംബർ 21, തിങ്കളാഴ്‌ച

ആത്മോപദേശത്രയം


ഉള്ളാട്ടം
നീയൊരുള്ളാടനാണെന്നു കാണുന്നു ഞാന്‍!
നീ നിന്റെയുള്ളിലെയാട്ടം നിറുത്തുക!!
നീയുള്ളിലാടുവോന്‍മാത്രമ,ല്ലുള്ളിലാ-
യാടുമു,ണ്ടേതതിന്‍ വര്‍ഗമെന്നുള്ളതു
നീ സ്വയം കണ്ടെത്തിടേണം, നിനക്കിങ്ങു
നല്കുവാന്‍ പാലുണ്ടു രോമവുമെങ്കില്‍ നീ
സങ്കരംതന്നെ,യീ സങ്കരലക്ഷണം
തന്നെയാണാട്ട,മീയാട്ടം നിറുത്തുക!!!

ധൃതി
നീ ശീഘ്രകര്‍ത്തവ്യകൃത്താണു, നിന്നൂര്‍ജ-
മീ ശീഘ്രതയ്ക്കായ് ബലികൊടുത്തീടൊലാ!
നിന്നോടു പണ്ടു മൊഴിഞ്ഞു ഞാന്‍ : ഒക്കെയും
സാവധാനം മതി, നിന്‍ ധൃതികൊണ്ടു നീ
ചെയ്യുന്നതൊക്കെയാവര്‍ത്തിച്ചിടേണ്ടതായ്
വന്നിടാറില്ലയോ? ബോധപൂര്‍വംമാത്ര-
മോരോചുവടുമെടുത്തു വച്ചീടുക,
ഓരോന്നിലും സൂക്ഷ്മദൃക്കോടെ നോക്കുക!!

സ്മൃതി
ഓര്‍മ്മകള്‍ നഷ്ടമായിടുന്നെന്നു നീ
ഓര്‍ത്തു കേഴേണ്ട, ഒക്കെ സുരക്ഷിതം
നിന്റെയുള്ളില്‍: നിനക്കതില്‍നിന്നുമി-
ന്നല്ല, യെന്നും തുറന്നെടുത്തീടുവാന്‍
ആവു, മാകയാലീ സ്മൃതീപേടകം
ശൂന്യമാകയില്ലില്ലീ മൃതിയിലും.
നീയൊരിക്കല്‍ക്കുറിച്ചതോര്‍ത്തീടുക:
ഭൂമി കത്തിയമര്‍ന്നൊടുങ്ങീടിലും
കര്‍മ്മബീജമനന്തവിശ്വത്തിലെ-
ങ്ങെങ്കിലും ചെന്നു സംസാരസാഗര-
ബുദ്ബുദം തീര്‍ക്കു,മീ സത്യമൊത്തു നീ
മുക്തിയുണ്ടെന്നുമോര്‍ത്തുകൊള്ളൂ, സ്വയം
മുക്തനാകാന്‍ സ്വയം മറന്നാല്‍ മതി!

2011 ഒക്‌ടോബർ 11, ചൊവ്വാഴ്ച

ആത്മഭാഷണം: കവിതാ ദിനസരി

ആത്മഭാഷണം: കവിതാ ദിനസരി: കവിതാ ദിനസരി October 12 അറിയുക: മൗനസരിത്തിലുള്ളൊരെന്നെ. എഴുതുക: ഞാന്മൊഴിയുന്നതൊക്കെ, നിന്നില്‍ വെറുമൊരു പാര്‍ഥനിലേറെയുണ്ടു വ്യാസന്‍, സ്വയമ...

2011 ഒക്‌ടോബർ 7, വെള്ളിയാഴ്‌ച

A Very Very Important Global Evant - nanma's Space

A Very Very Important Global Evant - nanma's Space:

'via Blog this'

eLearning Journey - YouTube

eLearning Journey - YouTube:

'via Blog this'

Stockton has the whole world in our hands - mikemcgrother's posterous

Stockton has the whole world in our hands - mikemcgrother's posterous:

'via Blog this'

നവമുഖന്‍: ആഗോള ഇ-വിദ്യാരംഭം പാലായില്‍ഇനിയും വിദ്യാരംഭം ആഗോ...

നവമുഖന്‍: ആഗോള ഇ-വിദ്യാരംഭം പാലായില്‍
ഇനിയും വിദ്യാരംഭം ആഗോ...
: ആഗോള ഇ-വിദ്യാരംഭം പാലായില്‍ ഇനിയും വിദ്യാരംഭം ആഗോളമാകണം, ഇ-വിദ്യാരംഭമാകണം - ഈ ബോധ്യത്തോടെയാണ് വിക്കി എഡ്യൂക്കേറ്ററിന്റെ അന്തര്‍ദേശീയ അധ്യ...

2011 ഓഗസ്റ്റ് 18, വ്യാഴാഴ്‌ച

എണ്ണമെടുക്കാന്‍ രണ്ടു കൈകളും വേണ്ടിവന്ന ഒരു പ്രകടനം

മുപ്പതു വര്‍ഷം മുമ്പായിരുന്നു അത്. ഡോക്ടര്‍ ഇക്ബാല്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന കാലം. പാലായിലൂടെ ഒരു നടത്തപ്പെട്ട കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഒരു പ്രകടനത്തില്‍ പങ്കെടുത്തവരുടെ എണ്ണമെടുക്കാന്‍ ഒരു കൈയിലെ വിരലുകള്‍ മാത്രം മതിയായിരുന്നു. മുപ്പതു വര്‍ഷം കഴിഞ്ഞ് ഇന്നും അതു പോലൊരു പ്രകടനം നടന്നു. അണ്ണാ ഹസാരെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്. എണ്ണമെടുക്കാന്‍ രണ്ടു കൈകളും വേണ്ടിവന്ന ഈ പ്രകടനം നോക്കിനിന്നവരില്‍ ബഹുഭൂരിപക്ഷത്തിനും അനുഭാവമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ഭൂരിപക്ഷത്തിന് അതില്‍ പങ്കെടുത്ത് ന്യൂനപക്ഷത്തിന്റെ കൂടെ കൂടാനൊരു മടി. കാരണം മറ്റൊന്നുമല്ല, ന്യൂനപക്ഷത്തിന്റെ പേരില്‍ ചീല 'ജനഹീന' മതനേതാക്കള്‍ നടത്തുന്ന ധനാധിപത്യാവകാശ ഹുങ്കുകള്‍ കാണുക മാത്രമല്ല, അനുഭവിക്കുയും ചെയ്യുന്നവരാണല്ലോ ഭൂരിപക്ഷം. പക്ഷേ ന്യൂനപക്ഷത്തിന് കയ്യാലപ്പുറത്തെ തേങ്ങായായിരുന്ന് പ്രാണീയ ഭൂരിപക്ഷഭരണം നടത്താന്‍ കഴിയുന്ന കാലമാണിതെന്നോര്‍ക്കണം. 'പ്രമാണി'യായിരുന്ന് കേരളത്തില്‍ സ്വാശ്രയ വിദ്യാഭാസവ്യാപാരം നടത്തുന്നത് മാണി തന്നെയാണല്ലോ. 'ഹസാരെയ്ക്കും ജനലോക്പാലിനും വേണ്ടി പാലായില്‍ ഇന്നു പ്രകടനം നടത്തിയത് ഞമ്മളുതന്നെ' എന്നു പറഞ്ഞ് എട്ടുകാലിമമ്മൂഞ്ഞിനെപ്പോലെ മകന്‍ പാര്‍ലമെന്റില്‍ ജനലോക്പാലിനനുകൂലമായി വോട്ടുകൊടുത്താലും ഞങ്ങള്‍ക്ക് അത്ഭുതമില്ല. കാരണം ഞങ്ങളും പാലാക്കാരാണല്ലോ.