മുപ്പതു വര്‍ഷം മുമ്പായിരുന്നു അത്. ഡോക്ടര്‍ ഇക്ബാല്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന കാലം. പാലായിലൂടെ ഒരു നടത്തപ്പെട്ട കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഒരു പ്രകടനത്തില്‍ പങ്കെടുത്തവരുടെ എണ്ണമെടുക്കാന്‍ ഒരു കൈയിലെ വിരലുകള്‍ മാത്രം മതിയായിരുന്നു. മുപ്പതു വര്‍ഷം കഴിഞ്ഞ് ഇന്നും അതു പോലൊരു പ്രകടനം നടന്നു. അണ്ണാ ഹസാരെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്. എണ്ണമെടുക്കാന്‍ രണ്ടു കൈകളും വേണ്ടിവന്ന ഈ പ്രകടനം നോക്കിനിന്നവരില്‍ ബഹുഭൂരിപക്ഷത്തിനും അനുഭാവമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ഭൂരിപക്ഷത്തിന് അതില്‍ പങ്കെടുത്ത് ന്യൂനപക്ഷത്തിന്റെ കൂടെ കൂടാനൊരു മടി. കാരണം മറ്റൊന്നുമല്ല, ന്യൂനപക്ഷത്തിന്റെ പേരില്‍ ചീല 'ജനഹീന' മതനേതാക്കള്‍ നടത്തുന്ന ധനാധിപത്യാവകാശ ഹുങ്കുകള്‍ കാണുക മാത്രമല്ല, അനുഭവിക്കുയും ചെയ്യുന്നവരാണല്ലോ ഭൂരിപക്ഷം. പക്ഷേ ന്യൂനപക്ഷത്തിന് കയ്യാലപ്പുറത്തെ തേങ്ങായായിരുന്ന് പ്രാണീയ ഭൂരിപക്ഷഭരണം നടത്താന്‍ കഴിയുന്ന കാലമാണിതെന്നോര്‍ക്കണം. 'പ്രമാണി'യായിരുന്ന് കേരളത്തില്‍ സ്വാശ്രയ വിദ്യാഭാസവ്യാപാരം നടത്തുന്നത് മാണി തന്നെയാണല്ലോ. 'ഹസാരെയ്ക്കും ജനലോക്പാലിനും വേണ്ടി പാലായില്‍ ഇന്നു പ്രകടനം നടത്തിയത് ഞമ്മളുതന്നെ' എന്നു പറഞ്ഞ് എട്ടുകാലിമമ്മൂഞ്ഞിനെപ്പോലെ മകന്‍ പാര്‍ലമെന്റില്‍ ജനലോക്പാലിനനുകൂലമായി വോട്ടുകൊടുത്താലും ഞങ്ങള്‍ക്ക് അത്ഭുതമില്ല. കാരണം ഞങ്ങളും പാലാക്കാരാണല്ലോ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ