നാമപ്രിയന്‍ നീ, നിനക്കെത്ര പേരുകള്‍
നീ സ്വയം കണ്ടെത്തി? അര്‍ഥാന്തരന്യാസ-
മായിരമായിരം രശ്മിജാലങ്ങളില്‍
ആത്മാവിനര്‍ഥം തിര;ഞ്ഞിരുള്‍ക്കൂനയില്‍
ചാരത്തിനുള്ളില്‍ പുതഞ്ഞുകിടന്നിടും
ഇപ്പൊരി, തീപ്പൊരി, രശ്മികളൊക്കെയും
ചേര്‍ന്നാല്‍ നിറങ്ങളല്ലീ വെണ്മമാത്രമാ-
ണെന്നറിയിച്ചോരറിവിലെത്തിക്കവെ
നിത്യചൈതന്യമേ, സത്യചൈതന്യമായ്
നാമപ്പൊരുള്‍ നിലാവായി മാറുന്നിതാ!
* സാമാന്യംതാൻ വിശേഷം താൻ ഇവയിൽ പ്രസ്തുതത്തിന്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ