2015, മാർച്ച് 5, വ്യാഴാഴ്‌ച

സ്വര്‍ഗരഹസ്യം




പ്രൊഫ. എം. പി. മത്തായി (ഗാന്ധിയന്‍ സ്റ്റഡീസ്, എമിറൈറ്റ് പ്രൊഫസര്‍, ഗുജറാത്ത് വിദ്യാപീഠ്) പ്രശസ്ത കവിയും ഗാനരചയിതാവുമായ സാമുവല്‍ കൂടലിനു നല്കിക്കൊണ്ട് പ്രകാശിപ്പിച്ചയേശു ഉള്‍സ്വരങ്ങള്‍ എന്ന കവിതാസമാഹാരത്തിൽ നിന്ന്     
ങ്ങാശ്വസിച്ചിടുകയായിരുന്നു നാം!
സൂര്യനങ്ങു കടലില്‍ കുളിക്കുവാന്‍
പോകവെ,യറികയായ് വിശപ്പു നാം!!

യേശു ശിഷ്യരൊടു ചൊന്നിടുന്നിവര്‍
ആകെയിങ്ങു തളരുന്നു, ദാഹവും
ക്ഷുത്തുമുള്ളവരിവര്‍ക്കു നല്കണം
അപ്പവും കറിയു, മുള്ളതേകുക!

ഞാനൊരമ്മ,യിവിടെന്റെ മോള്‍ക്കു നല്-
കീടുവാന്‍ കരുതി യപ്പ,മിത്രയും-
മാത്രമുണ്ടു കറി, മത്സ്യമാ, മവള്‍
കേട്ടതേയവയെടുത്തൊരോട്ടമാം!

യേശു കുഞ്ഞിനെയെടുത്തു ചൊല്കയായ്
''ഈയരുള്‍പ്പൊരുളു ദൈവരാജ്യമാം!
പങ്കുവയ്ക്കുക, പൊലിച്ചിടാനരുള്‍
ദൈവമേകിടു, മറിഞ്ഞു നല്കുക!''

ശിഷ്യരപ്പമതെടുത്തു പങ്കുവ-
ച്ചേകി മീന്‍കറിയു, മെന്തൊരത്ഭുതം:
മിച്ചമുണ്ടിനിയു; മിങ്ങു സര്‍വതും
പങ്കു വച്ചിടുക ഭൂമി സ്വര്‍ഗമായ്!

3 അഭിപ്രായങ്ങൾ:

  1. അത്രയെടുത്തു നില്ക്കുന്ന ഒരു സന്ദേശം മറ്റു വഴിയില്കൂടെ ആകില്ലെങ്കിൽ അത് കവിതയായി എഴുതുന്നത്‌ ഫലം ചെയ്തേക്കാം. എന്നാൽ നേരേ ഗദ്യത്തിൽ പങ്കുവയ്ക്കാവുന്ന ആരാശയം അങ്ങനെയങ്ങ് പറഞ്ഞാൽ ശ്രദ്ധിക്കുന്നവർ കൂടുതൽ ഉണ്ടാകാം. ഈ ഉപദേശം എനിക്കൊരിക്കൽ ഒരു സുഹൃത്ത് തന്നതാണ്. ഞാനിപ്പോൾ കവിതഭ്രമം വിട്ട് മര്യാദക്ക് വല്ലതും എഴുതാൻ ശ്രമിക്കുന്നു. വായിക്കുന്നവർ ധാരാളം.

    മറുപടിഇല്ലാതാക്കൂ
  2. ഗദ്യത്തിലെഴുതിടാനാവുന്നതെന്തിനീ
    പദ്യത്തിലെഴുതിടുന്നെന്ന ചോദ്യത്തിനെ-
    ന്നുത്തരം: ചൊല്ലിപ്പഠിക്കുന്ന പട്ടിക
    എന്നെന്നുമോര്മിച്ചുവയ്ക്കുന്നപോല് ചിലര്
    ഉള്ളിലുള്ക്കൊ,ണ്ടിടാം പദ്യമായെഴുതുകില്!
    തുള്ളിത്തുളുമ്പിടാം വേണ്ട നേരങ്ങളില്!!

    മറുപടിഇല്ലാതാക്കൂ
  3. ആഴമേറിയ ഒരു ചിന്ത 'മനസ്സിൽ ആക്കാൻ' ഗദ്യ ഭാഷയാനുതമം . സ്വയം അതിനുള്ളിൽ ആക്കാൻ കവിതയാനുതമം

    മറുപടിഇല്ലാതാക്കൂ