2014, സെപ്റ്റംബർ 24, ബുധനാഴ്‌ച

ഒരു ജന്മദിനാശംസ

(ഒരാശംസാ കാര്‍ഡില്‍നിന്ന് - പരിഭാഷ) 

നിന്റെ സ്വപ്നങ്ങള്‍ നവോന്മേഷദായിയായ്

നിന്നാത്മദാഹം ശമിപ്പിച്ചിടാന്‍

നിന്റെ മോഹങ്ങള്‍ യാഥാര്‍ഥ്യശൃംഗത്തിലെ
നിന്റെ ലക്ഷ്യങ്ങളെത്തിപ്പിടിക്കാന്‍
നിന്റെ സുശോഭനകാലത്തിലേക്കു നിന്‍
നിര്‍വിഘ്‌നയാത്ര തുടര്‍ന്നിടാനും
നിന്നിച്ഛയൊത്തു നീയാഗ്രഹിക്കുംവിധം
നിന്‍ ജീവിതം വിടരട്ടെ നിത്യം!



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ