ദൈവം
നീയറിയുന്ന ഞാനല്ല ഞാന്‍, നിന്നിലെ
നീയറിയുന്ന നിന്നുള്ളിലുള്ളെന്റെയീ
നിര്‍മ്മമ, നിസ്സംഗഭാവമല്ലല്ല ഞാന്‍!
നീ വികാരാര്‍ദ്രമീ വീണ, ഞാനോ വിരല്‍!!
കവി
ഞാനറിയുന്ന ഞാനാരുമല്ലെങ്കിലും
ജ്ഞാനമുണ്ടെന്നിലും ആനന്ദസാരമായ്!
ഈ നിമിഷാര്‍ദ്രസംഗീതമായ്, സങ്കല്പമായ്, നവോന്മേഷമേകും പ്രജ്ഞയായ്, ലയ-
ഭാവതരംഗമായ്, നിന്റെ നിര്‍ന്നിദ്രമാം
കാവ്യതരംഗിണിയില്‍ ഹര്‍ഷവര്‍ഷമായ്
ഞാന്‍ പെയ്‌തൊഴിഞ്ഞിടും നിന്നിലൂടാനന്ദ-
സാഗരതീരത്തണഞ്ഞു മായ്ക്കും മൃതി!!
നീയറിയുന്ന ഞാനല്ല ഞാന്‍, നിന്നിലെ
നീയറിയുന്ന നിന്നുള്ളിലുള്ളെന്റെയീ
നിര്‍മ്മമ, നിസ്സംഗഭാവമല്ലല്ല ഞാന്‍!
നീ വികാരാര്‍ദ്രമീ വീണ, ഞാനോ വിരല്‍!!
കവി
ഞാനറിയുന്ന ഞാനാരുമല്ലെങ്കിലും
ജ്ഞാനമുണ്ടെന്നിലും ആനന്ദസാരമായ്!
ഈ നിമിഷാര്‍ദ്രസംഗീതമായ്, സങ്കല്പമായ്, നവോന്മേഷമേകും പ്രജ്ഞയായ്, ലയ-
ഭാവതരംഗമായ്, നിന്റെ നിര്‍ന്നിദ്രമാം
കാവ്യതരംഗിണിയില്‍ ഹര്‍ഷവര്‍ഷമായ്
ഞാന്‍ പെയ്‌തൊഴിഞ്ഞിടും നിന്നിലൂടാനന്ദ-
സാഗരതീരത്തണഞ്ഞു മായ്ക്കും മൃതി!!